പാലക്കാട് : സംസ്ഥാനത്ത് ഷോക്കേറ്റ് ഒരു മരണം. മണ്ണാർക്കാട് പപ്പട നിർമ്മാണ തൊഴിലാളിയായ സ്ത്രീ ഷോക്കേറ്റ് മരിച്ചു. കാഞ്ഞിരപ്പുഴ വത്സലയാണ് മരിച്ചത്. വീട്ടിലെ പപ്പട നിർമ്മാണ യന്ത്രത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 65 വയസ്സുള്ള വയോധികയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ ഒരു പപ്പട നിർമ്മാണ യൂണിറ്റ് ഉണ്ടായിരുന്നു.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്കാണ് അപകടം ഉണ്ടായത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണ കാരണത്തിന് വ്യക്തത വരുകയുള്ളൂ
