കണ്ണൂരിൽ വി.ഡി. സതീശന് അനുകൂല ഫ്ലക്സ് ബോർഡ്

insight kerala

കണ്ണൂർ,ശ്രീകണ്ഠാപുരം കൊട്ടൂർ വയലിൽ വി.ഡി. സതീശന് അനുകൂല ഫ്ലക്സ് ബോർഡ്.
നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ എന്ന് എഴുതിയ ഫ്ലക്സ് ബോർഡാണ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് വി.ഡി സതീശന് അനുകൂലിച്ച് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ എന്ന് എഴുതിയ ബോർഡ് കൊട്ടൂർ വയൽ കോൺഗ്രസ് കമ്മിറ്റി എന്ന പേരിലാണ് സ്ഥാപിച്ചത് . ഇരിക്കൂർ മണ്ഡലത്തിൽ കെ.സി വേണുഗോപാൽ മൽസര രംഗത്ത് എത്തുമോ എന്ന ചർച്ചയും കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിൽ സജീവമായുണ്ട്.ഇതിനിടയിലാണ് വിഡി സതീശന് അനുകൂല ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

Share This Article