കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് വാവതുറൈയിൽ മത്സ്യബന്ധന തൊഴിലാളികൾ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സഹോദരിമാരായ ആനി ഫിലിപ്പ്, മീര ഫിലിപ്പ് എന്നിവരാണ് മരിച്ചത്.. തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഇരുവരും കന്യാകുമാരിയിൽ എത്തിയത്.രണ്ട് ദിവസം ആയി ഇരുവരെയും കാണാൻ ഇല്ലായിരുന്നു.സംഭവത്തിൽ കോസ്റ്റ് ഗാർഡ് പോലീസ് അന്വേഷണം ആരംഭിച്ചു., മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
രാമേശ്വരത്ത് നിന്ന് ഇന്നലെ വൈകിട്ട് ഇരുവരും കന്യാകുമാരിയിലെത്തിയതെന്നാണ് വിവരം. കുടുംബസമേതം താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് പുറത്തുപോയ ശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന്, കാണാതായെന്ന് കുടുംബം നൽകിയ പരാതിയിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പതിനഞ്ചു വര്‍ഷമായി അമേരിക്കയില്‍ താമസക്കാരാണ്. ഇന്നലെ വൈകുന്നേരമാണ് ഇവരെ കാണാതെയായത്. വൈകുന്നേരം ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഇവരെ ഫോണില്‍ കിട്ടാതായതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചത്.

