സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് വിവിധ ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും.
പതിവു പോലെ പാലക്കാട് തന്നെയാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത്. 40 ഡിഗ്രി വരെ ചൂട ഉയരാമെന്നാണ് മുന്നറിയിപ്പ്. കൊല്ലത്ത് 39 വരെയും , പത്തനംതിട്ട , തൃശ്ശൂർ, കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി വരെയും കോട്ടയം, എറണാകുളം മലപ്പുറം കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് ഉയരാം. തിരുവനന്തപുരത്തും ആലപ്പുഴയിലും 36 ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യത ഉണ്ട്. സാധാരണയെക്കാൾ മൂന്ന് മുതൽ 4 ഡിഗ്രി വരെ ഉയർന്ന ചൂടാണ് ഇത്. അതേസമയം ഇന്ന് വിവിധ ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ് അറിയിച്ചു. ബുധനാഴ്ച 4 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു
