തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

insight kerala

വിരമിച്ച ശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചുള്ള കാർ യാത്രയിൽ മുൻ DGP ടോമിൻ.ജെ.തച്ചങ്കരിക്കെതിരെ
കേസെടുക്കാൻ നിർദ്ദേശം. കോട്ടയം എസ്.പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. കോട്ടയത്ത്‌ കോടതിയിൽ എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തു വന്നത്.

ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി കോട്ടയം ജില്ല പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസെടുക്കണോയെന്നത് ഉള്‍പ്പെടെ തീരുമാനിക്കാനായിരുന്നു നീക്കം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മൂന്ന് വര്‍ഷം മുന്‍പ് തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോള്‍ സ്വന്തം കാറില്‍ ഡിജിപി പദവിയുടെ അടയാളമായ മൂന്ന് നക്ഷത്രം ഉള്ള ബോര്‍ഡ് വെച്ചിരുന്നു. മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. അധികാര ചിഹ്നങ്ങള്‍ ദുരുപയോഗിക്കുന്നത് ആള്‍ മാറാട്ടത്തിന് തുല്യമെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതി.

Share This Article