നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിന് മുൻകൂർ ജാമ്യമില്ല. ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. നിതിൻ രാജിൻ്റെ മരണത്തിന്റെ 16 ആം ദിനം സുപ്രധാന വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. റാം എന്ന ഒന്നാം പ്രതിക്ക് ജാമ്യം നൽകരുതെന്ന വാദം അംഗീകരിച്ചു. ഡോ റാമിന് കോടതിയിൽ തിരിച്ചടി. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ജാതി അധിക്ഷേപം എന്ന വാദം നിലനിൽക്കും. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ വകുപ്പു മേധാവിയാണ് റാം.
