‘കത്ത് പുറത്ത് വിട്ടത് രാഷ്ട്രീയ മര്യാദ ഇല്ലാത്ത പ്രവൃത്തി’; പി വി അൻവർ

insight kerala

തന്റെ കത്ത് പുറത്ത് വിട്ടത് രാഷ്ട്രീയ മര്യാദ ഇല്ലാത്ത പ്രവർത്തിയെന്ന് പി വി അൻവർ. തറ നിലപാട് ആണ് പാർട്ടി സ്വീകരിച്ചത്. താൻ കത്തിൽ സൂചിപ്പിച്ച ആളുകളിൽ എത്ര പേർ ഇപ്പോൾ എൽ ഡി എഫിന് ഒപ്പം ഉണ്ട്?
കേരളത്തിൽ വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുള്ള സൂചനയാണ് കത്തിൽ പറഞ്ഞത്. അതിൽ വസ്തുത ഉണ്ട് എന്ന് പിന്നീട് മനസ്സിലായി. താൻ പറഞ്ഞ ആളുകളുമായി ചർച്ച നടത്താൻ തൃണമൂൽ കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ ആരും കേരളത്തിലേക്ക് വന്നില്ലെന്നും പി വി അൻവർ പറഞ്ഞു.

Share This Article