താമരശ്ശേരി ചുരത്തിൽ ഇന്നുo ഗതാഗതക്കുരുക്ക് തുടരുന്നു

insight kerala

താമരശ്ശേരി ചുരത്തിൽ ഇന്നുo ഗതാഗതക്കുരുക്ക് തുടരുന്നു.
ഇന്നലെ ഉച്ചക്ക് 3 മണിയോടെ എട്ടാം വളവിൽ കുടുങ്ങിയ ലോറി രാത്രി 2 മണിയോടെ മാനന്തവാടിയിൽ നിന്നും ക്രൈൻ എത്തി തകരപ്പാടിയിലേക്ക് മാറ്റിയെങ്കിലും തിരക്ക് ഇപ്പോഴും തുടരുകയാണ്.
വലിയ വാഹനങ്ങൾ 4,6,7,8 വളവുകളിൽ ഒടിഞ്ഞിറങ്ങുന്നതിനുള്ള പ്രയാസങ്ങളും, വാഹനത്തിരക്കുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.

വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പുറമേ തമിഴ്‌നാട്, കർണാടക, സംസ്ഥാനങ്ങളിലേക്ക് കടന്നുപോകുന്ന ടൂറിസ്റ്റ് ബസുകൾ, ചെറുവാഹനങ്ങൾ ചരക്ക് വാഹനങ്ങൾ എന്നിവയെല്ലാംകൂടി ആകുമ്പോൾ തിരക്ക് വർധിക്കുന്നു. ഏറ്റവും അപകട സാധ്യതയുള്ള ചുരം ഭാഗത്ത് റോഡിന് വെറും 3.8 മീറ്റർ മാത്രമാണ് വീതിയുള്ളത്. ബസ് അടക്കമുള്ള വലിയ യാത്ര വാഹനങ്ങളും ചരക്കു വാഹനങ്ങളുമാണ് ചുരത്തിലെ വീതികുറഞ്ഞ ഭാഗത്ത് കുരുങ്ങാറുള്ളത്.

ഭാരം കയറ്റിയ വാഹനങ്ങൾ ചുരം കയറുമ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപെടുന്നതും ഗതാഗതക്കുരുക്കിന് കാരണമാണ്. വിമാനത്താവള റോഡിന്റെ ഭാഗമായി ഈ റോഡിപ്പോൾ റോഡ് ഫണ്ട് ബോർഡിനു കീഴിലാണുള്ളത്. റോഡിന്റെ നവീകരണത്തിനായി 40 കോടിയിൽ അധികം രൂപ ഫണ്ട് അനുവദിച്ചിട്ടുള്ളതുമാണ്. കൊട്ടിയൂർ ഉത്സവകാലം എത്താറായ സാഹചര്യത്തിലും റോഡിന്റെ വികസന കാര്യത്തിൽ തീരുമാനങ്ങൾ ഉണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article