വടകരയിൽ സിപിഎം ലീഗ് സംഘർഷം; മൂന്ന് പേർക്ക് പരിക്ക്; പ്രദേശത്ത് കനത്ത പൊലീസ് കാവൽ

insight kerala

വടകര തിരുവള്ളൂരിൽ
സി.പി.എം – ലീഗ് സംഘർഷം.
മൂന്ന് പേർക്ക് പരിക്ക്. ലീഗ് പ്രവർത്തകരായ യൂസഫ്, ഇഖ്ബാൽ ചാത്തം മണ്ണിൽ,
സി.പി.എം. പ്രവർത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
യൂസഫിനെ കോഴിക്കോട് മെഡിക്കൽ കോളജിലും, മറ്റ് രണ്ട് പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം.
നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് മേഖലയിൽ സി.പി.എം. ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റ തുടർച്ചയാണ് അക്രമണം. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Share This Article