തിരുവനന്തപുരം നെട്ടയം മലമുകളിൽ നടന്ന സംഘർഷത്തിൽ കേസെടുത്ത് പോലീസ്.
പോലിസിനെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 40 ഓളം cpm – BJP പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സംഘർഷത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വട്ടിയൂർക്കാവ് സിഐയെ ബിജെപി പ്രവർത്തകൻ മർദിച്ചതായി എഫ്ഐആറിൽ പറയുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപുവിന്റെ തലയ്ക്ക് സിപിഎം പ്രവർത്തകൻ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു.
തിരുവനന്തപുരം നെട്ടയം മലമുകളിൽ ഞായറാഴ്ച വൈകിട്ടോടെയാണ് ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസുകാർക്ക് മർദനമേറ്റിരുന്നു. സംഘർഷത്തെത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊലീസിന്റേത് ഏകപക്ഷീയമായ നടപടിയാണെന്ന് ആരോപിച്ച് ബിജെപി-ആർഎസ്എസ് പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

