കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

insight kerala

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മസ്കറ്റിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് 1.58 കോടി രൂപ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് പിടികൂടി.
​ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയുടെ കോഴിക്കോട്, കണ്ണൂർ റീജിയണൽ യൂണിറ്റുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. യാത്രക്കാരന്റെ ചെക്ക്-ഇൻ ബാഗേജിലെ ഭക്ഷണപ്പൊതികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 1974 ഗ്രാം മയക്കുമരുന്നാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

Share This Article