ഡൽഹി : വനിതാ സംവരണ ഭേദഗതി ബിൽ സർക്കാർ പിൻവലിക്കില്ല. വോട്ടെടുപ്പിന് ഇടാൻ ഉറപ്പിച്ച് സർക്കാർ. പരാജയപ്പെട്ടാലും നേരിടാൻ തീരുമാനിച്ചു. ബിൽ പരാജയപ്പെട്ടാൽ പ്രചാരണ ആയുധമാക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും.
പ്രതിപക്ഷം പിന്തുണയ്ക്കുകയോ ചില കക്ഷികൾ വിട്ടുനിൽക്കുകയോ ചെയ്യാതെ ബില്ലുകൾ പാസാവില്ല. ലോക്‌സഭയിൽ എൻ.ഡി.എ.യ്ക്ക് 293 അംഗങ്ങളാണുള്ളത്. അതായത് 54 ശതമാനം. പ്രതിപക്ഷത്തിന് 233 സീറ്റുകളും. ഭരണഘടനാ ബില്ലുകൾ പാസാക്കാൻ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണം. ലോക്‌സഭയിൽ മുഴുവൻ പേരും ഹാജരായി വോട്ടുചെയ്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 സീറ്റുകൾ വേണം. ഏഴ് പേർ സ്വതന്ത്രരും ഏഴ് പേർ വൈ.എസ്.ആർ. കോൺഗ്രസ്, മജ്‌ലിസ് പാർട്ടി, ശിരോമണി അകാലിദൾ എന്നിവയിലുമാണ്. ഇവരാകട്ടെ, ഇതുവരെ ബില്ലിന് പിന്തുണയറിയിച്ചിട്ടില്ല.
