ഇരട്ട പൗരത്വം ഉണ്ടെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിര കേസെടുത്തു അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയം
സ്വയം അന്വേഷിക്കുകയോ അല്ലെങ്കിൽ കേന്ദ്ര ഏജൻസിക്ക് കൈമാറുകയൊ ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഇരട്ട പൗരത്വത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഖ്നൗവിലെ പ്രത്യേക എംപി/എംഎൽഎ കോടതിയിൽ ബിജെപി പ്രവർത്തകനായ വിഘ്നേഷ് ശിശിർ എന്നയാൾ ഹർജി നൽകിയിരുന്നു
ഇരട്ട പൗരത്വം; രാഹുൽ ഗാന്ധിക്കെതിര കേസെടുത്തു അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതി
