മെഡിക്കൽ കോളേജ് ഐസിയു അടുത്ത ആഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും

insight kerala

തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടുത്തമുണ്ടായതിനെ തുടർന്ന് പ്രവർത്തന രഹിതമായ ഐ സി യു അടുത്ത അടുത്ത ആഴ്ച മുതൽ പ്രവർത്തിച്ചു തടങ്ങും. ടോമാ കെയറിന്റെ പ്രവർത്തനം ചൊവ്വാഴ്ച ആരംഭിക്കും. സർജിക്കൽ ഐസിയുവിന്റെ പ്രവർത്തനവും അടുത്ത ആഴ്ച ആരംഭിക്കാനാണ് തീരുമാനം. മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ വിളിച്ച യോഗത്തിലാണ് തീരുമാനം.

മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായിട്ടില്ല തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചിരുന്നു.

മാർച്ച് 17ന് ആയിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാ​ഗത്തിൽ തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നാലെ രോ​ഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഇപ്പോഴും ഈ താൽക്കാലിക ഐസിയുവിൽ തന്നെയാണ് രോ​ഗികൾ തുടരുന്നത്. തുണി കെട്ടി മറച്ചാണ് ഈ ഐസിയു പ്രവർത്തിക്കുന്നത്. രോ​ഗികൾക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഒരു കത്ത് നൽകിയിരിക്കുന്നത്. ഇക്കാര്യം ഇന്ന് മാധ്യമങ്ങൾ വലിയ രീതിയിൽ വാർത്തയാക്കിയതോടെയാണ് അടിയന്തര തീരുമാനമുണ്ടായത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article