ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന്റെ അജണ്ടയിൽ തന്നെയില്ലന്ന് പാണക്കാട് തങ്ങൾ

insight kerala

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന്റെ അജണ്ടയിൽ തന്നെയില്ലന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ . “യുഡിഎഫ് ശക്തമായ ഭരണവുമായി മുന്നോട്ടു പോകണം എന്ന ജനവിധിയാണ് ഇപ്പോൾ പെട്ടിയിൽ ഉറങ്ങിക്കൊണ്ടിരിക്കുന്നത്. ലീഗ് ഒരു വെല്ലുവിളിക്കും ഇല്ല, അമിതമായ ആവശ്യവും ഉന്നയിക്കില്ല. ലീഗിന് അർഹതപ്പെട്ടത് എപ്പോഴും യുഡിഎഫ് തന്നിട്ടുണ്ട്. പറയാതെ തന്നെ യുഡിഎഫ് തരും. “തങ്ങൾ വ്യക്തമാക്കി

നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞത് വലിയ ചർച്ചയായിരുന്നു.

Share This Article