നാസിക് ടിസിഎസിൽ നടന്ന പീഡന-മതപരിവര്‍ത്തന മാഫിയയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്

insight kerala

ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നാസിക് ശാഖയിൽ നടന്ന പീഡന-മതപരിവര്‍ത്തന മാഫിയയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്
മതപരിവര്‍ത്തന സംഘത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും,
വിദേശത്തു നിന്ന് ഫണ്ട് ലഭിച്ചതായും റിപ്പോർട്ട്. ടി.സി.എസ് ഓഫീസിലെ മതപരിവർത്തനത്തിൻ്റെ പശ്ചാത്തലത്തിൽ സംഘടിതമായ നിർബന്ധിത മതപരിവർത്തനം ഭീകരപ്രവർത്തനമായി കാണണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി .
ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മഹാരാഷ്ട്രയിലെ നാസിക് ശാഖയിൽ നടന്ന പീഡന-മതപരിവര്‍ത്തന സംഭവങ്ങളിൽ നിർണായ വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ടിസിഎസിൽ നിരവധി പെൺകുട്ടികൾ മാനസികവും ലൈംഗികവുമായ പീഡനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായി. മതപരിവര്‍ത്തന സംഘത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും,
വിദേശത്തു നിന്ന് ഫണ്ട് ലഭിച്ചതായും
പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇര്‍മാന്‍ എന്ന മതപ്രഭാഷകനെ വീഡിയോ കോളുകള്‍ വഴി ഇരകളായ യുവതികള്‍ക്ക് പരിചയപ്പെടുത്തിയതിനും തെളിവുകൾ ലഭിച്ചു. കേസിൽ നിലവിൽ അറസ്റ്റിലായ ആസിഫ് അന്‍സാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി, റാസ മേമന്‍, തൗസിഫ് അത്താര്‍ തുടങ്ങിയവരുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. അറസ്റ്റിൽ ആയവരുടെ പണ ഇടപാടും ഡിജിറ്റൽ ഉപകരണങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്. മാനസികവും ലൈംഗികവുമായ പീഡനത്തെക്കുറിച്ച് വനിത ജീവനക്കാർ പരാതി നൽകിയതോടെയാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നാസിക് ശാഖയിൽ നടന്ന പീഡന-മതപരിവര്‍ത്തന മാഫിയയുടെ പ്രവർത്തനങ്ങൾ പുറത്തുവന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഘടിതമായി നടത്തുന്ന നിർബന്ധിത മതപരിവർത്തനം ഭീകരപ്രവർത്തനമായി കണക്കാക്കി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ ഇത്തരം പ്രവർത്തനങ്ങൾ തടയാൻ കോടതി ശക്തമായി ഇടപെടണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്

Share This Article