ലൈംഗിക പീഡന കേസ്; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

insight kerala

പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.. മണ്ണാർക്കാട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന് ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭ് മുൻകൂർ ജാമ്യം തേടിയത്. അതിജീവിത ഇന്നലെ നേരിട്ട് കോടതിയിലെത്തി ദുരനുഭവം വിസ്തരിച്ചിരുന്നു.. പ്രശോഭിനെ ഉടൻ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം പ്രശോഭ് ഇപ്പോഴും ഒളിവിൽ തുടരുകയാണ്

Share This Article