ആംബുലൻസിന് സൈഡ് കൊടുക്കാത്ത സംഭവത്തിൽ വാഹനം കസ്റ്റഡിയിൽ എടുത്ത് മോട്ടോർ വാഹന വകുപ്പ്

AnilKumar BalaKrishnan

ആംബുലൻസിന് സൈഡ് കൊടുക്കാത്ത സംഭവത്തിൽ വാഹനം കസ്റ്റഡിയിൽ എടുത്ത് മോട്ടർ വാഹന വകുപ്പ് .വാഹനം ഓടിച്ച കൊല്ലം മൈലക്കോട് സ്വദേശി ഫിർദോസിന്റെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻ്റ് ചെയ്തു. ശനിയാഴ്ച കുണ്ടറ – കണ്ണനെല്ലൂർ റോഡിലാണ് സംഭവം.രോഗിയുമായി പോയ ആംബുലൻസിന് ഫിർദോസ് സൈഡ് കൊടുക്കാതെ ഥാർ ജീപ്പിൽ മൂന്നു കിലോമീറ്ററോളം യാത്ര തുടർന്നു . അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് 5000 രൂപ പിഴയും ഈടാക്കും . വാഹനം ഓടിച്ച ഫിർദോസിനെ മോട്ടർവാഹന വകുപ്പിൻ്റെ IDTRൻ്റെ 5 ദിവസത്തെ പരിശീലനത്തിലും അയക്കുമെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു .

Share This Article