കണ്ണൂരിൽ കാറിൽ കടത്തുയായിരുന്ന രണ്ടര കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. രഹസ്യ അറയിൽ കടത്തുകയായിരുന്ന രണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴൽപ്പണവുമണ് കണ്ടെടുത്തത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി പുളിയനമ്പ്രത്തെ ഒ.പി. സാബിത്ത് (26), പെരിങ്ങത്തൂർ മത്തിപ്പറമ്പയിലെ കെ. അജ്മൽ (25) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ വാഹന പരിശോധനക്കിടെ കണ്ണൂർ കാൾ ടെക്സിന് സമീപമാണ് കുഴൽപ്പണം പോലീസ് പിടികൂടിയത്. യുവാക്കൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
