ഡൽഹി : വനിതാ സംവരണ ബിൽ സർക്കാർ എംപിമാർക്ക് വിതരണം ചെയ്തു. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്താനാണ് നിർദ്ദേശം. മണ്ഡല പുനർനിർണയത്തിന് കമ്മീഷനെ നിയോഗിക്കും. സുപ്രീംകോടതി ജഡ്ജിയാണ് കമ്മീഷന്റെ അധ്യക്ഷൻ. വനിതാ സംവരണവും മണ്ഡല പുനർ നിർണയവും ഉണ്ടാകണം. ഇത് രണ്ടും ഒരുമിച്ചുള്ളതാണ് വനിതാ സംവരണ ബില്ല് . രണ്ടും ഒരുമിച്ചു നടപ്പാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
ഓരോ തിരഞ്ഞെടുപ്പിലും വനിതാ സംവരണ മണ്ഡലങ്ങൾ മാറിമാറി വരും. സംവരണ മണ്ഡലങ്ങൾ നറുക്കെടുത്താണ് തീരുമാനിക്കുക. സംസ്ഥാനങ്ങൾക്ക് 815 സീറ്റുകൾ ഉണ്ടാകും. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 35 സീറ്റുകൾ ഉണ്ടാകും.
എന്നാൽ പ്രതിഷേധവുമായി കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ അംഗങ്ങൾ രംഗത്ത്. വനിതാ സംവരണത്തെ എതിർക്കുന്നില്ല എന്നാൽ മണ്ഡല പുനർനിർണയത്തെ എതിർക്കുകയാണ് പ്രതിപക്ഷം . നാളെ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ യോഗം ചേരും. അതിനുശേഷം പതിനാറാം തീയതി പാർലമെൻ്റിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും.

