ശബരിമല സ്വർണക്കൊള്ള- ദ്വാരപാലക കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ സ്വാഭാവിക ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. ഇന്ന് ഹർജി പരിഗണിച്ച കോടതി വിധിപറയാൻ നാളത്തേക്ക് മാറ്റുകയായിരുന്നു.
ഇതിൽ ജാമ്യം ലഭിച്ചാൽ പത്മകുമാറിന് ജയിൽ മോചിതനാകാം. കട്ടിപ്പാളികേസിൽ കഴിഞ്ഞമാസം 20 ന് പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു. അതേസമയം
ശബരിമല സ്വർണക്കൊള്ള- ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ആവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി സമർപ്പിച്ച അപേക്ഷ കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കാൻ അഞ്ചാം തീയ്യതിയിലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചെങ്കിലും മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം തേടിയ പശ്ചാത്തലത്തിലാണ് ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
എ. പത്മകുമാറിൻ്റെ സ്വാഭാവിക ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും
