ആരോഗ്യമന്ത്രി വീണാ ജോർജിനെ അക്രമിച്ചെന്ന കേസിൽ കെ എസ് യു പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യത്തിൽ കോടതി തീരുമാനം എടുത്തില്ല… പകരം വ്യാഴാഴ്ച ജില്ലാ പ്രസിഡൻ്റ് അടക്കമുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകി.. മന്ത്രിയെ ആക്രമിച്ചെന്ന് പറയുന്ന ആയുധം കണ്ടെത്തണമെന്നും കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദം…അതേ സമയം ജില്ലാ പ്രസിഡൻ്റ് അടക്കമുള്ള പ്രവർത്തകരെ ജയിലിലടക്കാനുള്ള സർക്കാർ നീക്കമാണ് പ്രോസിക്യൂഷൻ ശ്രമമെന്ന് കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
