രാത്രിയില്‍ ആക്രമണം മാറ്റി പകലാക്കിയത് ഉന്നത നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാന്‍; സിഐഎയുടെയും മൊസാദിന്റെ ചാര ശൃംഖല കൃത്യമായ വിവരം നല്‍കി; ഓപ്പറേഷന്‍ ഖമനേയിക്ക് പിന്നില്‍ മാസങ്ങളുടെ ആസൂത്രണം

insight kerala

special report

എം മാധവദാസ്

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത് ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ മാസങ്ങള്‍ നീണ്ട ഓപ്പറേഷന് ഒടുവില്‍. തെഹ്റാനിലെ അതീവ സുരക്ഷയുള്ള ഖമനേയിയുടെ ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഏകദേശം 30-ഓളം ബോംബുകള്‍ വര്‍ഷിക്കയായിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) ആണ് ഈ നീക്കം നടത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇസ്രായേലിന്റെ ചാരസംഘടനയായ മോസാദ് ദശാബ്ദങ്ങളായി ഇറാനില്‍ വിപുലമായ ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. ഒപ്പം സി.ഐ.എ മാസങ്ങളോളം ഖമനേയിയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയും അദ്ദേഹത്തിന്റെ ദിനചര്യകള്‍ പഠിക്കുകയും ചെയ്തിരുന്നു.ഇറാന്റെ ഉന്നത ഭരണവൃത്തങ്ങളില്‍ നിന്നോ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നോ ഉള്ളവര്‍ വിവരം കൈമാറുന്നതാണ് ഇത്തരം നീക്കങ്ങള്‍ക്ക് ഏറ്റവും സഹായകരമാകുന്നത്. ഖമനേയി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ശനിയാഴ്ച രാവിലെ ഒരു രഹസ്യ യോഗം ചേരുന്നുണ്ടെന്ന വിവരം ഇത്തരത്തില്‍ ചോര്‍ന്നതാണ് ആക്രമണത്തിന് വഴിയൊരുക്കിയത്.

മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ പോലും അവ ട്രാക്ക് ചെയ്യാവുന്ന സാങ്കേതികവിദ്യ ഇസ്രായേല്‍ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ലഭിക്കുന്ന വലിയ തോതിലുള്ള വിവരങ്ങള്‍ വേഗത്തില്‍ വിശകലനം ചെയ്യാന്‍ അക മോഡലുകള്‍ ഉപയോഗിക്കുന്നു.ഇറാനില്‍ തന്നെ ഒളിച്ച് താമസിക്കുന്ന ചാരന്മാരും സഹായികളും വഴി ലഭിക്കുന്ന വിവരങ്ങള്‍ ആക്രമണത്തിന്റെ കൃത്യത ഉറപ്പാക്കി.
സിഐഎ നല്‍കിയ അതി നിര്‍ണായക വിവരങ്ങളോടെ ഇസ്രായേല്‍ പ്ലാന്‍ കൃത്യമായി നടപ്പിലാക്കിക്കുയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലുമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

പകല്‍ സമയത്തെ ഓപ്പറേഷന്‍

സാധാരണയായി രാത്രികാലങ്ങളില്‍ ആക്രമണം നടത്തുന്ന ശൈലി മാറ്റി, ഉന്നത നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ഇസ്രയേല്‍ ഇത്തവണ തിരഞ്ഞെടുത്തത് പകലാണ്. ശനിയാഴ്ച്ച രാവിലെ 9:40-ഓടെ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഖമേനിയുടെ കോംപൗണ്ടിന് ഇരച്ചെത്തി ബോംബുകള്‍ വര്‍ഷിക്കുകയാിയരുന്നു. ഖാമനേയിയുടെ കൊട്ടാരത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം 30-ഓളം ബോംബുകള്‍ വര്‍ഷിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ കൊട്ടാരം തകര്‍ന്നു തരിപ്പണമാമാണ്. കൊട്ടാരം തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ ഖമനേയിയെ കൂടാതെ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരായ മേജര്‍ ജനറല്‍ മുഹമ്മദ് പക്പുര്‍, അലി ഷംഖാനി, പ്രതിരോധ മന്ത്രി അമീര്‍ നാസിര്‍സാദെ തുടങ്ങി നാല്പതോളം പ്രമുഖര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സിഐഎയുടെ അണുവിട തെറ്റാത്ത ഇന്റലിജന്‍സ് ഖമനേയിയുടെ ഓരോ ചലനങ്ങളും മാസങ്ങളായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നിരീക്ഷിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മൂന്ന് പ്രധാന യോഗങ്ങള്‍ ഒരേസമയം നടക്കുന്നുണ്ടെന്നും ഇതില്‍ ഖമനയി പങ്കെടുക്കുമെന്നും സിഐഎ ഇസ്രയേലിന് കൈമാറി. കൃത്യമായ സ്ഥലം മനസ്സിലാക്കിയതോടെ ഇസ്രയേല്‍ ആക്രമണ സമയം പുനര്‍ക്രമീകരിക്കുകയായിരുന്നു. ‘എല്ലാവരും അര്‍ദ്ധരാത്രിയിലെ ആക്രമണത്തിനായി കാത്തിരുന്നപ്പോള്‍, പകല്‍വെളിച്ചത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍ തന്ത്രപരമായ വിജയം നേടി,’ എന്ന് മുന്‍ ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി ആമോസ് യാദ്‌ലിന്‍ പറഞ്ഞു.

യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സ്വന്തം നേതാക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഖമനേയിയുടെ മരണം നയതന്ത്രപരമായ പരിഹാരങ്ങള്‍ എളുപ്പമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അതേസമയം, മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നത് ആഗോളതലത്തില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഖമനേയി വധിക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ നീണ്ട ‘ഭീകര ഭരണത്തിന്റെ’ അവസാനമാണെന്ന് ഇസ്രായേല്‍ വിശേഷിപ്പിച്ചു. ഇസ്രയേലിനെ നശിപ്പിക്കാനുള്ള പദ്ധതികളുടെ മുഖ്യ സൂത്രധാരനും മേഖലയിലെ ഭീകര ഗ്രൂപ്പുകളുടെ നിയന്താവുമായിരുന്നു ഖമേനിയെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. ഖമനേയിയുടെ മരണത്തോടെ ഇറാന്റെ ഭീകരശൃംഖലയുടെ തലയാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നതെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. അതേസമയം, ഇറാനിലെ ജനങ്ങളോട് ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ സന്ദേശമിറക്കി. സ്വാതന്ത്ര്യത്തിനായുള്ള അവസരം പാഴാക്കരുതെന്ന് അദ്ദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനംചെയ്തു. അടിച്ചമര്‍ത്തലിന്റെ ചങ്ങലകളില്‍നിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങള്‍ അമേരിക്കയും ഇസ്രായേലും ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

Share This Article