എം എം മണിക്ക് സീറ്റില്ല; ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രൻ മത്സരിക്കും; മണിയുടെ പേര് വെട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്

insight kerala

സിപിഎം ഇടുക്കി ജില്ലാ ഘടകത്തിൻ്റെ പേര് വെട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്. ഉടുമ്പൻചോലയിൽ എം എം മണിയുടെ പേരാണ് ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നത്. ഉടുമ്പഞ്ചോല മണ്ഡലത്തിൽ എം.എം.മണി മൂന്നാംവട്ടവും മത്സരിക്കണമെന്നാണ് ജില്ലാ ഘടകത്തിൻ്റെ ആവശ്യം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ എം.എം.മണി തന്നെ മത്സരിക്കണമെന്നാണ് നിർദ്ദേശിച്ചത്. എന്നാൽഎം എം മണിയുടെ പേര് വെട്ടി സംസ്ഥാന സമിതി അംഗം കെ കെ ജയചന്ദ്രൻ്റെ പേരാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഉൾപ്പെടുത്തിയത്. ഉറപ്പുള്ള മണ്ഡലങ്ങളിൽ രണ്ട് ടേം വ്യവസ്ഥ കർശനം എന്നാണ് പാർട്ടിയുടെ പൊതുവായ നിലപാട്. 2016 മുതൽ ഉടുമ്പൻചോലയിൽ എം എം മണിയാണ് സ്ഥാനാർത്ഥി. 2021ൽ കോൺഗ്രസിലെ ഇ.എം.ആഗസ്തിയെ 38,305 വോട്ടിനാണ് എം.എം.മണി പരാജയപ്പെടുത്തിയത്. മന്ത്രിയായിരിക്കെ നടത്തിയ മികച്ച പ്രവർത്തനം നാട്ടുകാരുടെ സ്വന്തം മണിയാശാന്റെ പ്രതിച്ഛായ വലിയ തോതിൽ വർദ്ധിച്ചിരുന്നു. ഇത്തവണ മന്ത്രിയായില്ലെങ്കിലും ജനകീയതയ്ക്ക് ഇടിവ് വന്നിട്ടില്ലെന്നാണ് ജില്ലാഘടകത്തിൻ്റെ വിലയിരുത്തൽ.

ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് ജയചന്ദ്രൻ്റെ പേര് അംഗീകരിക്കും

Share This Article