ആണവ കേന്ദ്രം അമേരിക്ക ആക്രമിച്ചെന്ന് ഇറാൻ; ആണവ ചോർച്ച ഉണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; ഇറാന്റെ പ്രചാരണം തള്ളി IAEA

insight kerala

ടെഹ്റാൻ : നതാൻസ് ആണവ കേന്ദ്രം അമേരിക്ക ആക്രമിച്ചു എന്നാണ് ഇറാൻ പറയുന്നത്. ആണവ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നു.

ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ പാടില്ല എന്ന അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് യുഎസിൻറെ ആക്രമണം എന്നാണ് ഇറാൻ പറയുന്നത്. എന്നാൽ ഇറാന്റെ വാദങ്ങളെ തള്ളി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി രംഗത്തെത്തി.

അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്കയുമായി സംസാരിക്കാമെന്ന് ഇറാന്‍ സമ്മതിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ച് അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് തങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് അലി ലാരിജാനി വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി ട്രംപും പ്രതികരിച്ചിരുന്നു. നാല് ആഴ്ചകളോളം യുദ്ധം നീണ്ടേക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article