ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. ഇറാൻ്റെ ഡ്രോൺ ആക്രമണമാണ് . സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഒരു ഇന്ത്യക്കാരൻ മരിച്ചു.
ദോഹയിലും ആക്രമണം ഉണ്ടായി. പവർ പ്ലാൻ്റിലെ ടാങ്ക് ആക്രമിച്ചു. ദോഹയിലെ മസായിദിലാണ് ആക്രമണം. ലാസ്റഫാനിലും ആക്രമണം. ഇറാനിൽ നിന്നുള്ള രണ്ട് ഡ്രോൺ ആക്രമണമുണ്ടായതെന്ന് ദോഹ ഔദ്യോഗികമായി അറിയിച്ചു. ഒരെണ്ണം പവർ പ്ലാൻ്റ് ലക്ഷ്യമാക്കിയും മറ്റൊന്ന് ലാസ് റഫാൻ ഇൻഡസ്ട്രിയൽ ഏരിയ ലക്ഷ്യമാക്കിയുമാണ് പതിച്ചത്. ആർക്കും ആളപയം ഉണ്ടായിട്ടില്ല. എന്നാൽ കൃത്യമായ നാശനഷ്ടങ്ങളുടെ കണക്കുകൾ പരിശോധിച്ചു വരികയാണ്’. പൗരന്മാരോടും പ്രവാസികളോടും സന്ദർശകരോടും ശാന്തരായിരിക്കാൻ ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
