തിരഞ്ഞെടുപ്പിലെ പിൻമാറ്റം പ്രഖ്യാപിച്ച് കെ ബാബു

insight kerala

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മന്ത്രിയും എറാണാകുളം തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിന് ഇല്ല. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും കെ ബാബു പറഞ്ഞു. ഒന്നും അല്ലാതിരുന്ന തന്നെ എല്ലാം ആക്കിയത് പാർട്ടിയും തൃപ്പൂണിത്തുറയുമാണെന്ന് കെ ബാബു പറഞ്ഞു.

91 മുതൽ തുടർച്ചയായി 7 തവണ എംഎൽഎയായി. സുധീർഘമായ കാലത്തിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി കെ ബാബു പറഞ്ഞു. തൃപ്പൂണിത്തുറയിൽ മികച്ച ഒരാളെ യുഡിഫ് കണ്ടെത്തും. ഒരു പിൻഗാമിയേയും നിർദേശിക്കുന്നില്ല. അത് പാർട്ടി തീരുമാനിക്കുമെന്ന് അദേഹം വ്യക്തമാക്കി. ഒരു ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. മൂന്നാമതും എൽഡിഎഫ് എന്നത് അസംഭവ്യമാണെന്നും കെ ബാബു പറഞ്ഞു.

2016-ലെ തോൽവി മാറ്റിനിർത്തിയാൽ 1991 മുതൽ തൃപ്പൂണിത്തുറയുടെ MLA-യാണ് കെ ബാബു. ഏഴ് തിരഞ്ഞെടുപ്പുകളിൽ ആറിലും ജയം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇനിയില്ലെന്നാണ് കെ ബാബുവിന്റെ പ്രഖ്യാപനം. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു. ബാർ കോഴ അഴിമതി ആരോപണത്തെ തുടർന്ന് രാജിവച്ചെങ്കിലും, ദിവസങ്ങൾക്കുള്ളിൽ തിരികെയെത്തിയിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിൽ CPIMലെ എം സ്വരാജിനോട് തോൽവി. എന്നാൽ 2021 ലെ തിരഞ്ഞെടുപ്പിൽ ആയിരത്തി ഇരുന്നൂറ് വോട്ടിന് സ്വരാജിനെ തോൽപ്പിച്ച് മണ്ഡലം തിരികെ പിടിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article