കൊച്ചി: ബിഗ് ബോസ് താരമായിരുന്ന അഖിൽ മാരാർ എൻഡിഎ ഘടകകക്ഷിയായ ട്വന്റി20-യിൽ ചേർന്നു. ട്വന്റി20 നേതാവ് സാബു ജേക്കബ് വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
അഖിൽ മാരാർ കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് സൂചന. ബിജെപി നടത്തിയ സർവേയുടെ പശ്ചാത്തലത്തിൽകൂടിയാണ് അഖിൽ മാരാരെ മുന്നണിയിലെത്തിച്ചിരിക്കുന്നതെന്നാണ് വിവരം. ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് അഖിൽ മാരാരെ ട്വന്റി20-യിൽ എത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കം.
അഖിൽ മാരാർ ഒരു കോൺഗ്രസ് അനുഭാവിയെന്ന നിലയിലാണ് അറിയുന്നത്. യൂത്ത് കോൺഗ്രസിലടക്കം അഖിൽ പ്രവർത്തിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. സർവ്വേകളുടെ അടിസ്ഥാനത്തിൽ അഖിൽ മാരാറിന്റെ കൊല്ലത്തുള്ള സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനായി ബിജെപിയും സമീപിച്ചിരുന്നു. എന്നാൽ, അഖിൽ അനുകൂലമായ പ്രതികരണമല്ല നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

