സിപിഎം സൈബർ ടീമിൽ പൊട്ടിത്തെറി; എം വി നികേഷ് കുമാറിനെതിരെ പ്രതിഷേധം; മൂന്ന് മുതിർന്ന മാധ്യമപ്രവർത്തകർ ചുമതല ഒഴിഞ്ഞു

insight kerala

തിരുവനന്തപുരം: സിപിഎം സൈബർ ടീമിലെ തർക്കത്തെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകർ വിട്ടുനിൽക്കുന്നു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് മാറി നിൽക്കുന്നത്. നികേഷ് കുമാറിന്‍റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയാണ് വിട്ടുനിൽക്കാൻ കാരണം. സൈബർ ഇടപെടലുകൾ പാളുന്നു എന്ന അതൃപ്തി മുഖ്യമന്ത്രിക്കും ഉണ്ട്.

സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്. എംവി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആണ്. എം വി ​ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം.

സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് എം വി നികേഷ്കുമാറിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി നികേഷ് കുമാർ പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എകെജി സെന്ററിൽ ഇത്തരമൊരു പദവി നൽകിക്കൊണ്ട് സിപിഎം സൈബർ സംഘം പ്രവർത്തിച്ചിരുന്നത്. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകരും ഈ സംഘത്തിലുണ്ടായിരുന്നു. എന്നാൽ, സമീപകാലത്തായാണ് സിപിഎമ്മിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാകുന്നില്ല എന്ന തരത്തിലുള്ള വിമർശനം പാർട്ടി കേന്ദ്രങ്ങളിൽ ഉയർന്നത്. കനത്ത പാർട്ടി അനുഭാവികൾ പോലും ഇതിലുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article