പത്മജ വേണുഗോപാല്‍ ഡല്‍ഹിയില്‍ ; ബിജെപിയിലേക്കെന്ന് സൂചന

insight kerala

ഡൽഹി : അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന . മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്ന് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ പത്മജ പറഞ്ഞു.

പാര്‍ട്ടി മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് പത്മജ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.ബിജെപിയുടെ ചാലക്കുടി സീറ്റില്‍ നിന്നും മത്സരിക്കാനുള്ള നീക്കം പത്മജ നേരത്തെ നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തനിക്ക് കോണ്‍ഗ്രസുമായി ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും. പത്മജ നിലവില്‍ ഡല്‍ഹിയിലാണെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article