തിരുവനന്തപുരം: സംസ്ഥാനത്ത് ചന്ദനമരം മോഷണം വർദ്ധിക്കുന്നതായി കണക്കുകൾ. 2016 മുതൽ 2023 ആഗസ്ത് 10 വരെ സംസ്ഥാനത്ത് 1741 ചന്ദനമരങ്ങൾ മോഷണം പോയത്. ഒരു ചന്ദനമരക്കുറ്റിയും മോഷണം പോയി.
ചന്ദനമരങ്ങൾ നഷ്ടപ്പെട്ടതുവഴി 62, 56, 478 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതികളെ പിടിച്ചത് 389 കേസുകളിൽ മാത്രം. ചന്ദനതടികൾ പിടിച്ചെടുത്തത് 425 കേസുകളിൽ മാത്രം.

അൻവർ സാദത്ത് എം എൽ എ യുടെ ചോദ്യത്തിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് പിണറായി കാലത്ത് മോഷണം പോയ ചന്ദനമരങ്ങളുടെ കണക്കിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്.
- സർവകലാശാല അസിസ്റ്റന്റ് നിയമന ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം നൽകും
- സിനഗോഗ് ആക്രമണക്കേസിലെ പ്രതി എബിൻ പോളിന് ഇറാൻ ബന്ധമുണ്ടെന്ന് സൂചന
- പി.എസ്.സി. പരീക്ഷത്തട്ടിപ്പ് ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും
- മതം മാറി മുസ്ലീമായാല്‍ സംവരണം നഷ്ടമാവും; ഇസ്ലാം മതം സ്വീകരിച്ച ശേഷം ‘പിന്നാക്ക വിഭാഗ മുസ്ലീം സര്‍ട്ടിഫിക്കറ്റ്’ ലഭിക്കില്ല; സുപ്രീംകോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്; തമിഴ്നാട്ടില്‍ ടിവികെ- ബിജെപി പോര്
- വയനാടിൽ വിദ്യാർഥികളുമായി വിനോദയാത്ര പോയ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം; സ്കൂളില്‍ പ്രതിഷേധം





