ഞാനൊരു പത്തെണ്ണം തരട്ടെ; റെയിൽവേ സ്റ്റേഷനിൽ പക്ഷികൾക്ക് കുടിവെള്ള ചട്ടികള്‍ ഒരുക്കി സുരേഷ് ഗോപി

insight kerala

എങ്ങനെ ഉപയോഗിക്കണമെന്ന് നിർദേശവും നൽകി

തൃശൂർ: പക്ഷികള്‍ക്ക് ദാഹജലം ലഭിക്കാൻ ചട്ടികള്‍‌ വിതരണം ചെയ്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലാണ് പക്ഷികൾക്ക് കുടിക്കാനായുള്ള വെള്ളം വെക്കുന്ന മൺചട്ടി വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി.

പക്ഷികൾക്ക് ദാഹജലം കുടിക്കാനായി പത്ത് ചട്ടികൾ റെയിൽവേ സ്റ്റേഷന് നൽകിയിരിക്കുകയാണ് അദ്ദേഹം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചട്ടികൾ തൃശൂർ സ്റ്റേഷനിലും കൊടുക്കാമെന്നും പറയുന്നുണ്ട്. ചട്ടികൾ നൽകുന്നതിനൊപ്പം അതെങ്ങനെ വയ്ക്കണമെന്നും അദ്ദേഹം സ്റ്റേഷൻ മാസ്റ്ററോട് പറഞ്ഞുകൊടുക്കുന്നുണ്ട്.

കേരളത്തിലെ പല മണ്ഡലങ്ങളും ബി ജെ പിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി ഇന്നലെ പറഞ്ഞിരുന്നു. ആരെ കുറിച്ചും ആരോപണങ്ങളില്ല. ഇങ്ങോട്ട് സ്‌നേഹിച്ചാൽ അങ്ങോട്ടും സ്‌നേഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സുരേഷ് ഗോപിക്കായി ബി ജെ പി പ്രചാരണം തുടങ്ങിയിരിക്കുകയാണ്. ബൂത്ത് തല യോഗങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article