ഇന്ത്യൻ ആർമിയിലേക്കുള്ള എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു ; 381 ഒഴിവുകൾ

insight kerala

ഡൽഹി : ഇന്ത്യൻ ആർമിയിലേക്കുള്ള എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു. 381 ഒഴിവുകളാണ് നിലവിലുള്ളത്.എസ്.എസ്.സി (ടെക്) പുരുഷന്മാർ- 350 ഒഴിവ്, എസ്.എസ്.സി (ടെക്) സ്ത്രീകൾ- 29 ഒഴിവ്, വീരമൃത്യു വരിച്ച സേനാ ഉദ്യോ​ഗസ്ഥരുടെ ഭാര്യമാർക്കായി രണ്ട് ഒഴിവുണ്ട്. SSC(Tech) പുരുഷന്മാർക്ക് 63 വയസും വനിതകൾക്ക് 34 വയസുമാണ് പ്രായപരിധി. വീര മൃത്യു വരിച്ചവരുടെ ഭാര്യമാരുടെ പ്രായപരിധി 35 വയസാണ്.

എസ്എസ്‌സി (ടെക്): എഞ്ചിനീയറിംഗ് ബിരുദം പാസായവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അവസാന വർഷ വിദ്യാർത്ഥികൾ, 2024 ഒക്ടോബർ ഒന്നിനകം എല്ലാ സെമസ്റ്ററുകളുടെയും/വർഷങ്ങളുടെയും മാർക്ക് ഷീറ്റുകൾ സമർപ്പിക്കേണ്ടതാണ്.

യോ​ഗ്യതയും താത്പര്യമുള്ളവർക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ joinindianarmy.nic.in-ൽ അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 21-നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എഞ്ചിനീയറിം​ഗ് ഇതര വിഷയങ്ങളിൽ ബിരുദം, ടെക്കിന് ഏതെങ്കിലും എഞ്ചിനീയറിംഗ് സ്ട്രീമിൽ ബിഇ / ബി ടെക് ബിരുദമാണ് വീരമൃത്യു വരിച്ച സേനാ ഉദ്യോ​ഗസ്ഥരുടെ ഭാര്യമാർക്ക് ആവശ്യമായ യോ​ഗ്യത.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം. 49 ആഴ്ചയാകും പരിശീലനം നൽകുക. ഇതിന് ശേഷമാകും നിയമനം.

Share This Article