കൊടുങ്ങല്ലൂരിൽ വാടക കെട്ടിടത്തിൽ കോടി കണക്കിന് രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെത്തി

insight kerala

തൃശ്ശൂർ : കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കട്ടൻ ബസാറിൽ വാടക കെട്ടിടത്തിൽ കോടി കണക്കിന് രൂപയുടെ നോട്ടുകൾ കണ്ടെത്തി. സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകളെന്ന് പോലീസ് പരിശോധനയിൽ പ്രാഥമിക വിവരം. രഹസ്യവിവരത്തെ തുടർന്നാണ് റൂറൽ സ്ക്വാഡും, മതിലകം പോലീസുമാണ് പരിശോധന നടത്തിയത്.

കെട്ടിടത്തിന്റെ വാതിൽ തുറന്ന് നടത്തിയ പരിശോധനയിൽ 18 ഓളം കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 500 രൂപയുടെ നോട്ടു കെട്ടുകളാണ് കണ്ടെത്തിയത്. ഏകദേശം 26 കോടി രൂപയോളം വരുന്ന വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. നോട്ടുകൾ വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article