മോദി ‘കരുത്തനായ മനുഷ്യൻ’; ജപ്പാൻ പ്രധാനമന്ത്രി അതിലും കരുത്തയെന്ന് ട്രംപ്

insight kerala

ഫിലിപ്പീൻസിൽ ചൊവ്വാഴ്ച നടന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വളരെ കരുത്തനായ മനുഷ്യൻ’ എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

തൊട്ടടുത്ത് നിന്ന മോദിയെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമർശം. ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയെ ചൂണ്ടിക്കാട്ടി, അവർ ഒരുപക്ഷേ മോദിയെക്കാൾ കരുത്തയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരുവരെയും ഒരുമിച്ച് പരാമർശിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രതികരണം ഉച്ചകോടിയിൽ ശ്രദ്ധേയമായി.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് ക്വാഡ് (QUAD). ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവ ശക്തിപ്പെടുത്തുകയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article