തിരുവനന്തപുരത്ത് സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിസിസി അംഗം അറസ്റ്റിൽ. ഡിസിസി അംഗം സുഹൈൽ ഷാജഹാനെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിനെതിരെ ഓൺലൈൻ മീഡിയ വഴി വാർത്ത നൽകി. പിന്നീട് ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ കൈപ്പറ്റി .സ്ഥാപനം നൽകിയ പരാതിയിൽ
ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കെ സുധാകരന്റെ വിശ്വസ്തനാണ് സുഹൈൽ ഷാജഹാൻ. എ കെ ജി സെന്റർ ആക്രമണ കേസിലും പ്രതിയാണ്.

