“ഞാൻ വെറുക്കപ്പെട്ടവൻ”; സ്വയം ശപിച്ച് ജെൻസൻ ഹുവാങ് ; രാജിയിലേക്ക് നയിച്ച കടുത്ത മാനസിക സമ്മർദ്ദത്തിൻ്റെ മണിക്കൂറുകൾ

insight kerala

പതിറ്റാണ്ടുകളോളം എൻവിഡിയയെ ലോകത്തെ ഏറ്റവും വലിയ എഐ ചിപ്പ് നിർമാതാക്കളിലൊന്നായി വളർത്തിയ ജെൻസൻ ഹുവാങിന്റെ തകർച്ച അതിവേഗത്തിലായിരുന്നു. വിവാഹേതര ബന്ധങ്ങളിലെ ആരോപണങ്ങൾ നിഷേധിച്ച് ആഴ്ചകളോളം പദവിയിൽ തുടരാൻ ശ്രമിച്ച ഹുവാങ് ഒടുവിൽ കടുത്ത സമ്മർദത്തിന് വഴങ്ങി രാജിവെക്കുകയായിരുന്നു.

രാജിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഹുവാങ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ആത്മവിശ്വാസത്തോടെയും ഊർജസ്വലതയോടെയും കാണപ്പെടുന്ന ഹുവാങ് പിന്നീട് എല്ലാത്തിൽനിന്നും പിന്മാറുന്ന നിലയിലായി. താനൊരു വെറുക്കപ്പെട്ടവനാണ് എന്ന രീതിയിൽ ആത്മ വിമർശനം നടത്തിയതായും റിപ്പോർട്ടിലുണ്ട്.

ചൈനീസ് ചാരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ആലിസ് ഹുവാങ് എന്ന യുവതിയുമായി ജെൻസന് അടുത്ത ബന്ധമുണ്ടെന്ന വാർത്തകളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടക്കത്തിൽ ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം സ ബിസിനസ് ഇടപാടുകൾ മാത്രമാണെന്നായിരുന്നു സഹപ്രവർത്തകരോട് വിശദീകരിച്ചിരുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എന്നാൽ നവംബർ ആറിന് പുറത്തുവന്ന ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നുവെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വെളിപ്പെടുത്തി. തുടർന്ന് എൻവിഡിയയുടെ നിയമവിഭാഗം മേധാവി ടിം ടെറ്റർ ഹുവാങിനെ നേരിട്ട് കണ്ട് വിശദീകരണം തേടുകയായിരുന്നു.

വിവാദം അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു ആരോപണവും ഉയർന്നു. എൻവിഡിയയുടെ ഹെൽത്ത്‌കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവലുമായും ഹുവാങിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിവാദം കത്തിപ്പടർന്നതോടെ ഡയറക്ടർ ബോർഡ് അടിയന്തര യോഗം ചേർന്നു. ബുധനാഴ്ച രാത്രി വൈകിയും നീണ്ട യോഗത്തിനൊടുവിൽ ഹുവാങിന് രാജിയല്ലാതെ മറ്റ് വഴികളില്ലാതായി.

കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൊലെറ്റ് ക്രെസിനെ ഇടക്കാല സിഇഒയായി നിയമിച്ചുവെങ്കിലും ഹുവാങിന് പകരക്കാരനെ കണ്ടെത്തുക എൻവിഡിയയ്ക്ക് വലിയ വെല്ലുവിളിയാകും. എഎംഡിയുടെ സിഇഒ ലിസ സൂ, ആംഡ് ഹോൾഡിങ്സിന്റെ സിഇഒ റെനെ ഹാസ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.

സാങ്കേതികവിദ്യയിലും ബിസിനസിലും ആഗോളതലത്തിൽ എൻ വിഡിയയെ നിർണായക ശക്തിയാക്കി മാറ്റിയ ഹുവാങിന്റെ പിന്മാറ്റം കമ്പനിയുടെ ഇനിയങ്ങോട്ടുള്ള വളർച്ചയ്ക്കും എഐ വ്യവസായത്തിലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

വരും ആഴ്ചകളിൽ അമേരിക്കൻ കോൺഗ്രസിന് മുന്നിൽ ഹുവാങ് മൊഴി നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ചൈനീസ് ബന്ധത്തെക്കുറിച്ചും കമ്പനിയുടെ അത്യാധുനിക ചിപ്പ് സാങ്കേതികവിദ്യയുടെ രഹസ്യങ്ങൾ അപകടത്തിലായിട്ടുണ്ടോ എന്നതിനെക്കുറിച്ചും ജനപ്രതിനിധികൾ ചോദ്യങ്ങൾ ഉന്നയിച്ചേക്കും.

Share This Article