ഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ അസംബ്ലിയിലേക്കുള്ള സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 80 അംഗങ്ങളാണ് ഓൺലൈൻ വോട്ടെടുപ്പിലൂടെ എട്ട് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. അടുത്തമാസം അഞ്ചിനാണ് പ്രസിഡൻ്റ് ഉൾപ്പെടെ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡൻ്റ് പി.ടി. ഉഷയെ ഒഴിവാക്കി കൊണ്ട് , മുൻ കായിക താരം ഡോള ബാനർജിയുടെ നേതൃത്വത്തിൽ പ്രത്യേക പാനൽ രൂപീകരിച്ച് പ്രചരണം നടത്തുന്നുണ്ട് . ഡോള ബാനർജി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇലക്ടറൽ ഓഫീസർക്ക് പി.ടി. ഉഷ പരാതി നൽകി. തിരഞ്ഞെടുപ്പിൽ മാതൃക പെരുമാറ്റ ചട്ടം ലംഘിക്കരുത് എന്ന് ഇലക്ടറൽ ഓഫീസർ നിർദ്ദേശിച്ചു
