സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണക്കേസിൽ വഴിത്തിരിവ്; യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

insight kerala

പത്തനംതിട്ട : യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണക്കേസിൽ വഴിത്തിരിവ്. കേസിൽ വിശദമായ അന്വേഷണത്തിന് സ്റ്റേറ്റ് ക്രൈംബ്രാഞ്ച്. പത്തനംതിട്ട കടമ്പനാട് സ്വദേശിയായ 35കാരിയുടെ മരണത്തിൽ ഭർത്താവ് അനിൽകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവതിക്ക് മരിക്കുന്നതിന് മുൻപ് ഭർത്താവിന്റെ മർദ്ദനമേറ്റിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവതിയുടെ ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും സുഹൈലിനെതിരായ പരാമർശങ്ങളിൽ സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തി. സ്വകാര്യ സ്കൂളിൽ സുഹൈലിന്റെ സഹപ്രവർത്തകയായിരുന്ന യുവതിയെ ഫെബ്രുവരി 14നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ എട്ടു മാസം മുൻപ് ഏനാത്ത് പൊലീസ് സുഹൈലിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ സുഹൈൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

Share This Article