ഐഒസി ബോട്ടിലിങ് പ്ലാന്റിൽ അതീവ സുരക്ഷാ മേഖലയിൽ ടാങ്കറുകളിൽ കാറിടിപ്പിക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

insight kerala

കൊല്ലം : പാരിപ്പള്ളി ഐഒസി ബോട്ടിലിങ് പ്ലാന്റിൽ അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറി ടാങ്കറുകളിൽ കാറിടിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പരവൂർ സ്വദേശികളായ ഷിനുരാജ്, ജയൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഇന്നലെ രാത്രിയാണ് പാചകവാതകം നിറച്ച ടാങ്കറുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്തേക്ക് കാർ ഓടിച്ചുകയറ്റിയത്.

അതിക്രമിച്ചുകയറിയ ഇരുവരും ടാങ്കറുകളിൽ ഇടിക്കാൻ ശ്രമിക്കുകയായിരുന്നു.ലോറി ഡ്രൈവർമാരും പ്ലാന്റിലെ ജീവനക്കാരും ചേർന്നാണ് ഇരുവരെയും തടഞ്ഞുവെച്ചത്. തുടർന്ന് പൊലീസിന് കൈമാറി.പ്രതികൾക്കെതിരെ മനഃപൂർവമായ കുറ്റകരമായ നരഹത്യാശ്രമം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article