വൈദ്യുതി കരാറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; “കെഎസ്ഇബി ചെയർമാന്റെ സ്ഥലംമാറ്റം സ്വാഭാവിക പ്രക്രിയ”

insight kerala

തിരുവനന്തപുരം : വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കെഎസ്ഇബി ചെയർമാനെ മാറ്റി എന്നാണ് ആരോപണം ഉയരുന്നത്. ഈ വിഷയത്തിൽ ചെയർമാന്റെയും വൈദ്യുതി മന്ത്രിയുടെയും എതിർപ്പ് അവഗണിച്ച് മുഖ്യമന്ത്രി സ്വകാര്യ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം എടുത്തു എന്നും ഇതിൽ അഴിമതിയുണ്ട് എന്നുമാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായി തള്ളുകയാണ് മുഖ്യമന്ത്രി.

ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാള്‍ 2000 കോടിയുടെ ലാഭമുണ്ടാകും. പീക്ക് അവറിൽ ജിഎൻഎ കൂടുതൽ വൈദ്യുതി നൽകും. പിണറായിയുടെ കാലത്തും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങി. ജിഎൻഎ കരാറിനെ മന്ത്രിയും ചെയര്‍മാനും എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 805 രൂപ അധിക ബാധ്യത വരും. ഹിമാചലിൽ നിന്ന് വാങ്ങുമ്പോഴും ഇടനിലക്കാരുണ്ട്. ഹിമാചലിനെ മാറ്റിയത് 2223 കോടി അധികബാധ്യത ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സര്‍ക്കാര്‍ 2025-26ൽ സ്വകാര്യ വൈദ്യുതി വാങ്ങി. അദാനിയിൽ നിന്ന് അടക്കം വൈദ്യുതി വാങ്ങി.

Share This Article