PSC പരീക്ഷാ തട്ടിപ്പ്; ഒളിവിലായിരുന്ന ആർ ഹരി പിടിയിൽ

insight kerala

പി എസ് സി നടത്തിയ ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ഒളിവിൽ ആയിരുന്ന അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ. എറണാകുളത്ത് ബന്ധു വീട്ടിൽ ഒളിവിൽ ആയിരുന്നു. അവിടെനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റിലായ രണ്ടാമത്തെ ഉദ്യോഗസ്ഥൻ ആർ ഹരി. ഹരിയെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കും. നേരത്തെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് റിമാൻഡിലാണ്. ഇവരെ രണ്ടുപേരെയും പ്രതിചേർത്താണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share This Article