“കേരളത്തിൽ കോൺഗ്രസ്സ് സ്തംഭനാവസ്ഥയിൽ. കെപിസിസി പ്രസിഡണ്ടില്ലാത്തതിനാൽ പാർട്ടി അനിശ്ചിതത്വത്തിൽ”; ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

insight kerala

കോഴിക്കോട് : കെപിസിസി പുസംഘടന വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിൽ കോൺഗ്രസ്സ് സ്തംഭനാവസ്ഥയിലാണ്. കെപിസിസി പ്രസിഡണ്ടില്ലാത്തതിനാൽ പാർട്ടി അനിശ്ചിതത്വത്തിലായി.
രാഷ്ട്രീയമായി പ്രതിപക്ഷത്തിന് മറുപടിപറയാൻ പോലും ആളില്ലാത്ത അവസ്ഥ.
കാര്യങ്ങൾ തീരുമാനിക്കേണ്ടവർ അത് ചെയ്യുന്നില്ല.
കേരളക്കാരനായ സംഘടനാ ജനറൽ സെക്രട്ടറിക്ക് കാര്യങ്ങൾ കൃത്യമായി അറിയാം.
എന്നാൽ 5 മാസമായിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും മുൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി ആവശ്യപ്പെട്ടു

Share This Article