റെയിൽവേ സ്റ്റേഷനിൽ പോർട്ടറുടെ ലൈംഗികാതിക്രമം; അറസ്റ്റിൽ

insight kerala

കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഡോർമെറ്ററിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുന്ന യുവതിക്ക് നേരെ റെയിൽവേ സ്‌റ്റേഷനിലെ പോർട്ടറുടെ ലൈംഗികാതിക്രമം.
സംഭവത്തിൽ പാഴ്‌സൽ ഓഫീസിൽ പോർട്ടറായി ജോലി ചെയ്തു വരുന്ന പെരിയ ചെർക്കപ്പാറയിലെ ഇസ്മയിലിനെ കാസർകോട് റെയിൽവേ പൊലീസ് അറസ്‌റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം റിസപ്ഷനിസ്‌റ്റ് ആയി ജോലി ചെയ്യുന്ന യുവതിയുടെ മുറിയിലേക്ക് എത്തിയ പ്രതി ഇസ്മായിൽ
യുവതിയെ കിടക്കയിലേക്ക് തള്ളിയിടാൻ ശ്രമിച്ച് ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുകയും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
റെയിൽവേ പൊലീസ് SHO രാജീവൻ്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Share This Article