കൊച്ചി : ചേരാനല്ലൂർ വാഹനാപകടം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. 17 കാരൻറെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. നടപടിക്രമങ്ങൾ അനുസരിച്ച് അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ച 17കാരന്റെ പിതാവായ ജഡ്ജിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വാഹന ഉടമ കൂടിയാണ് ഇദ്ദേഹം.17കാരനെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ട നടപടിയിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് ആർ സി ഓണർക്കെതിരെ കേസെടുത്തത്.
