ഷേവ് ചെയ്യാൻ വൈകി; കോഴിക്കോട് ബാർബറെ കുത്തിപ്പരിക്കേൽപ്പിച്ച് യുപി സ്വദേശികൾ

insight kerala

കോഴിക്കോട് : നാദാപുരത്ത് ഷേവ് ചെയ്യാൻ വൈകിയതോടെ ബാർബറെ ആക്രമിച്ച് യു.പി സ്വദേശികൾ. വളയം സ്വദേശി സമീറിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചും , കത്രിക കൊണ്ട് കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയോടെയാണ് സംഭവം. ഏറെനേരം കാത്തുനിന്നിട്ടും ഷേവ് ചെയ്യാത്തതിനെ തുടർന്ന് ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് തർക്കം സംഘർഷത്തിലേക്ക് കലാശിച്ചു. സമീറിനെ റോഡിലിട്ട് മർദ്ദിക്കുകയായിരുന്നു യുപി സ്വദേശികൾ.

സമീറിന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസ് എടുത്തു. സംഭവത്തിൽ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article