ശബരിമല തീർഥാടനം; ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്യും

insight kerala

പത്തനംതിട്ട : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. തട്ടിപ്പിൽ പങ്കാളിയായ താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് പഞ്ചായത്തിന് ശുപാർശ നൽകും. പത്തനംതിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസെന്റ് സേവ്യറിനെതിരെയാണ് നടപടി.
​സീതത്തോട്ടിൽ പ്രവർത്തിക്കുന്ന ‘അമ്മ ക്ലിനിക്ക്’ വഴി നൽകിയ വ്യാജ ഹെൽത്ത് കാർഡുകളിൽ ഒപ്പിട്ടു നൽകിയത് ഈ ഡോക്ടറാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആളുകളെ നേരിൽ കാണുകയോ യാതൊരുവിധ പരിശോധനകൾ നടത്തുകയോ ചെയ്യാതെ, പണം കൈപ്പറ്റി മാത്രമാണ് വ്യാജ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തത്.
​സംഭവത്തിൽ ക്രമക്കേട് വ്യക്തമായതോടെ തട്ടിപ്പിന് കൂട്ടുനിന്ന അമ്മ ക്ലിനിക്കും ഇതിനോടൊപ്പം പ്രവർത്തിച്ച സ്വകാര്യ ലാബും പൂട്ടാനുള്ള ശുപാർശയും ആരോഗ്യവകുപ്പ് നൽകും.

Share This Article