ബേപ്പൂർ തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പൽ മുങ്ങി അപകടം

insight kerala

കോഴിക്കോട്. ബേപ്പൂർ തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ കടലിൽ ചരക്കുകപ്പൽ മുങ്ങി അപകടം. ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലെ കവരത്തിയിലേക്ക് സാധനങ്ങളുമായി യാത്ര തിരിച്ച ‘എം എസ് വി ജീസസ് ഹാർട്ട്’ എന്ന ചരക്കുകപ്പലാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11.25 ഓടെയായിരുന്നു സംഭവം. അപകടസന്ദേശം ലഭിച്ച ഉടൻ തന്നെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തിയ സമയബന്ധിതമായ രക്ഷാപ്രവർത്തനത്തിലൂടെ കപ്പലിലുണ്ടായിരുന്ന എട്ട് ജീവനക്കാരെയും സുരക്ഷിതമായി കരയിലെത്തിച്ചു.. കോസ്റ്റ് ഗാർഡിന്റെ കാര്യക്ഷമമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

Share This Article