കൊച്ചി: സുപ്രീംകോടതിയിൽ നിന്നും പിണറായിക്ക് ലഭിച്ചത് ഒരാഴ്ചത്തെ ആശ്വാസം മാത്രമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ്. നിലവിലെ ഈസിഐആറിനോ എഫ്ഐആറിനോ സ്റ്റേ ഇല്ല. നിലവിലെ സാഹചര്യം പൊതുവിൽ പിണറായിക്ക് എതിരാണ്. സംസ്ഥാന സർക്കാരിന് കൃത്യമായ നിലപാട് ഇല്ലാത്തതിനെ സുപ്രീം കോടതി വിമർശിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് വി ഡി സതീശൻ സർക്കാർ ശ്രമിച്ചത്. ഇൻഡി മുന്നണിയുടെ സമരം തകരാതിരിക്കാനാണ് രാഹുൽ ഗാന്ധി ഇടപെട്ടത്. കൊള്ളയ്ക്ക് യുഡിഎഫ് കൂട്ടു നിൽക്കുകയാണ്. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകും. പിണറായിയെ ജയിലിലാക്കും വരെ പോരാട്ടം തുടരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
“പിണറായിക്ക് ലഭിച്ചത് വെറും ഒരാഴ്ചത്തെ ആശ്വാസം മാത്രം”; ഷോൺ ജോർജ്
