തിരുവനന്തപുരം : മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസ വിധി. വിജിലൻസ് അന്വേഷണം കോടതി തടഞ്ഞു. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം തടയുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ രണ്ട് എഫ്ഐആറുകൾ നിലനിൽക്കും. എന്നാൽ അന്വേഷണം നടത്താൻ ആകില്ല. സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ നിന്ന് വിധി വന്നപ്പോൾ അതിന് അപ്പീൽ പോകേണ്ടത് സർക്കാർ ആയിരുന്നു എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. എന്തുകൊണ്ട് സർക്കാർ അപ്പീൽ പോയില്ല എന്നും സുപ്രീംകോടതി ആരാഞ്ഞു. ഒരു മുൻ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താതെ എങ്ങനെ എഫ്ഐആർ ഇട്ടു എന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു.
